കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിക്ഷേപ തട്ടിപ്പ് നടത്തിയ സൊസൈറ്റിയില്‍ മാനേജർ ആയിരുന്നു ഷൈജു. ഇയാള്‍ അടക്കമുള്ളവർക്കെതിരെ 50 ലധികം കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷൈജുവിന്റെ ആത്മഹത്യയില്‍ ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും മറ്റ് വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നിഗമനം.