പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രി. കാഠ്മണ്ഡു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെൻററിന്റെ ചെയർമാൻ പുഷ്പ കമൽ ധഹലിനെ പുതിയ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പുഷ്പ കമൽ ധഹൽ നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ തൂക്കു സഭയായിരുന്നു നേപ്പാളിൽ വന്നത്. നിലവിൽ ആറ് പാർട്ടികളുടെ പിന്തുണയോടെയാണ് ധഹൽ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആദ്യ രണ്ടര വർഷം ധഹൽ പ്രധാനമന്ത്രിയാകുമെന്നാണ് നിലവിലെ ധാരണ.
