പ്രതികൾ കുറ്റം ചെയ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നു. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.
നേരത്തെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതിന് ശേഷം മാത്രമാണ് പ്രതികൾ പരാതിക്കാരനിൽ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയിൽ 5.99 കോടി രൂപ തിരികെ നൽകാൻ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നുമാണ് മരട് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.