തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ റേഷൻകടകളിലെ ഇ-പോസ് മെഷീനുകൾ എഇപിഡിഎസ് സോഫ്റ്റ് വെയറിൻ്റെ ഏറ്റവും പുതിയ വേർഷനിലേക്ക് മാറും. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ഹൈദരാബാദ് എൻഐസിയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.ഇ-പോസ് മെഷീൻ്റെ തകരാറിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി ചേർന്ന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. ഇ-പോസ് മെഷീനുകളിൽ തകരാർ സംഭവിക്കുന്നത് റേഷൻ വിതരണത്തെ കാര്യമായി ബാധിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം.
