നിലവിലെ പ്രസിഡന്റ് കെ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റാകുന്നത്. കാലാവധി പൂര്‍ത്തിയായ ദേവസ്വം ബോര്‍ഡ് അംഗം എസ്.എസ്. ജീവന് പകരം എ. അജികുമാര്‍ പുതിയ അംഗമാകും. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ് അജികുമാര്‍.