തിരുവനന്തപുരം: എൻഎസ്എസ്, എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും, മകനെ പോലെയാണെന്ന് പറഞ്ഞതും സുകുമാരൻ നായരാണ്. ഐക്യം ഭാവിയിൽ നടക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ വിവിധ മാധ്യമങ്ങളോട് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം എൻഡിഎയിൽ സീറ്റ് വിഭജനം പാളിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകി. അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിൽ പോലും സീറ്റ് കൊടുത്തത്. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിലെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയതിൽ അസംതൃപ്തി പുകയുകയാണ്. കൊടുങ്ങല്ലൂരിൽ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.













































































