പിന്നാലെ എൻ ഐ എ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
യു എസില്‍ നിന്നും റാണയേയും കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം പാലം വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്. ഇയാളെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും.
എൻഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. തിഹാർ ജയിലിലേക്കാണ് റാണയെ മാറ്റുക.
ഡല്‍ഹി പോലീസ് 'സ്വാറ്റ് ' സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.
റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ ഒറ്റ വിചാരണയാക്കും. റാണയെ ഇന്ത്യയില്‍ എത്തിച്ചതില്‍ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.