കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ഷബ്ന എന്ന യുവതി ജീവനൊടുക്കിയത്. ഷബ്നയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഷബ്നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു.
ഷബ്നയുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞു. അസുഖമായിട്ട് കിടക്കുമ്ബോള്‍ പോലും അവള്‍ക്കൊരു സ്വൈര്യവും അവര്‍ കൊടുത്തില്ല. ഇവിടെന്താ ലോഡ്ജ് റൂമാണോ ഇറങ്ങിവരാന്‍ പറയുമായിരുന്നു. തളരരുത്, താനുണ്ടെന്ന് മനസ്സിന് ശക്തി കൊടുക്കാറുണ്ടായിരുന്നു. സ്വര്‍ണത്തെ കുറിച്ച് ചോദിച്ചാല്‍ ബന്ധം മുറിയുമെന്ന് ഭര്‍ത്താവ് പറഞ്ഞു. സ്വര്‍ണം വിറ്റിട്ടാണെങ്കിലും വീട് നിര്‍മിക്കണമെന്നാണ് ഷബ്ന ആവശ്യപ്പെട്ടിരുന്നതെന്നും ഉമ്മ പറഞ്ഞു.