വൈകിട്ട് ഏഴേകാലോടെയാണ് പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്
ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്
ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം
അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു
പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു
കോളേജിൻ്റെ തന്നെ കോമ്പൗണ്ടിലേക്കാണ് ബസ് മറിഞ്ഞത്
അപകട സമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും മഴയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു
വാഗമൺ ഭാഗത്ത് നിന്നും കോളേജിലേക്ക് വരും വഴിയായിരുന്നു അപകടം.