ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ രണ്ട് കുവൈത്തി സൈനികർ കൊല്ലപ്പെട്ടു. നാവികസേനയിലെ സർജന്റ്റ് വലീദ് മജീദ് സുലൈമാൻ, സർജൻ്റ് അബ്‌ദുൽഅസീസ് അബ്ദുൽമൊഹ്സിൻ ദാഅ്‌ജൽ നാസർ എന്നിവരാണ് ദേശീയ ദൗത്യത്തിനിടെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
സൈനിക നടപടികൾ ആരംഭിച്ചതു മുതൽ കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. ഇവരിൽ രണ്ടുപേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില സ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.












































































