ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ ആദ്യ ഘട്ടം നാളെ ഏപ്രില്‍ 11ന് ആണ്. മെയ് 19ന് ഏഴാമത്തേയും അവസാനത്തേയും ഘട്ടവും പൂര്‍ത്തിയാകുമ്ബോള്‍ 543 ലോക്സഭ മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ വിധിയെഴുതും 23നാണ് വിധി. ആദ്യ ഘട്ടത്തില്‍ 17 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ്. ഇതില്‍ പത്ത് സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ആന്ദ്ര പ്രദേശ് (25)അരുണാചല്‍ പ്രദേശ് (2), അസ്സം (5), ബിഹാര്‍ (4), ഛത്തീഷഗഡ് (1),ജമ്മൂ കശ്മീര്‍ (2), മഹാരാഷ്ട്ര (7), മണിപ്പൂര്‍(1), മേഘാലയ (2), മിസോറാം (1), നാഗാലാന്‍ഡി (1), ഒഡീഷ (4), സിക്കിം (1), തെലങ്കാന (17), തൃപുര (1), ഉത്തര്‍ പ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാള്‍ (2), ആന്‍ഡമാന്‍ (1) ലക്ഷദ്വീപ് (1) എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 91 ലോക്സഭ മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലേക്ക് പോവുക. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്നത് എന്നതാണ് പ്രത്യേകത. പ്രാദേശിക കക്ഷികള്‍ ആണ് മറ്റ് സംസ്ഥാനങ്ങളില്‍ ഏറ്റുമുട്ടുന്നത്. മറുവശത്ത് കോണ്‍ഗ്രസോ ബിജെപിയോ ഉണ്ട്.