ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം കൊടിയേറി.മകരപ്പൂയ മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് തൃക്കൊടിയേറ്റ്, ഉത്സവബലി, പള്ളി നായാട്ട്, കാവടി ഘോഷയാത്ര, അഷ്ടയോഗ സന്ദേശ സമ്മേളനങ്ങൾ, വിവിധ കലാപരിപാടികൾ, താലപ്പൊലി, ആറാട്ട് സദ്യ തുടങ്ങിയ വിവിധ കലാവിരുന്നുകൾ നടക്കും. വിവിധ ദിനങ്ങളിലായി നൃത്ത, നാടക, കഥാപ്രസംഗം, കോമഡി ഷോ, മെഗാ ഷോ തുടങ്ങിയവയും നടക്കും. മകരപ്പൂയ മഹോത്സവം ഫെബ്രുവരി അഞ്ചാം തീയതി ആറാട്ടോടുകൂടി സമാപിക്കുന്നതാണ്.

കാര്യപരിപാടികൾ
2023 ഫെബ്രുവരി 5
രാവിലെ 5.00ന് : പള്ളിയുണർത്തൽ
കണികാണിക്കൽ
(പശു പശുക്കുട്ടി, അഷ്ടമംഗലം)
ശ്രീലകത്തേയ്ക്ക് എഴുന്നെള്ളിക്കൽ
തുടർന്ന് : മഹാഗണപതിഹോമം
ഗുരുപൂജ, ശിവപൂജ
6.30ന് : ഉഷപൂജ
11.00 മുതൽ : കാവടി വരവ്, കാവടിഅഭിഷേകം
11.00 മുതൽ : അഷ്ടയോഗ സന്ദേശം
സംഘടന, വിദ്യാഭ്യാസം
സജീഷ് മണലിൽ, എസ്എൻഡിപി യോഗം
യൂത്ത്മൂവ്മെന്റ്
സംസ്ഥാന
വൈസ് പ്രസിഡന്റ്
11.30 മുതൽ : ഓട്ടൻതുള്ളൽ
കഥ : പാഞ്ചാലി സ്വയംവരം
അവതരണം : 2021-ലെ കേരളകലാമണ്ഡലം ഗുരുദക്ഷിണപുരസ്കാരവും
:കേരള സംഗീതനാടകഅക്കാഡമി അംഗീകാരവും നേടിയ
: പ്രശസ്ത തുള്ളൽ
കലാകാരൻ ശ്രീ. പാലാ കെ. ആർ
: മണി & പാർട്ടി (A.I.R
& T.V.ഫെയിം)
മഹാപ്രസാദഊട്ട്
(രവീന്ദ്രൻ അരിപ്പാറയിൽ
തോപ്പിൽ കുടുംബാംഗങ്ങൾ രാജൻ ഗ്രാൻഡ് ഹോട്ടൽ)
2.30ന് : കൊടിയിറക്ക്,
ആറാട്ട് പുറപ്പാട്
കൊടിമരച്ചുവട്ടിൽ
പറയെടുപ്പ്
തിരുആറാട്ട്
(വിലങ്ങുപാറക്കടവിൽ)
ആറാട്ട് സദ്യ