കോട്ടയം: വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. യോഗ്യത: പ്ലസ് 2, പ്രായപരിധി 25-45. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ ഉളളവരും സ്ഥിരതാമസക്കാരും ആയിരിക്കണം.
വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അയൽക്കൂട്ട കൂടുംബാംഗം / ഓക്‌സിലറി (ഗ്രൂപ്പ് അംഗം എന്ന് തെളിയിക്കുന്ന സി.ഡി.എസി.ന്റെ കത്ത് എന്നിവ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിന് മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.