മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുംമായ എ .പത്മകുമാറിനെതിരെ പാർട്ടി നടപടികൾക്ക് സാധ്യത.
പത്മകുമാറിന്റേത് അവധാനത ഇല്ലായ്‌മയാണെന്നും ഭരണപരമായ വീഴ്‌ചയിലാണ് പത്മകുമാറിൻ്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദിത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും പി ജയരാജൻ പറയുന്നു. ഇന്നലെയാണ് പത്മകുമാർ അറസ്റ്റിലായത്.












































































