വിവാദമായ CMRL മാസപ്പടി ഡയറിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്
ബഹു.മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഫയൽ ചെയ്ത CMP 1546/2023 നമ്പർ ഹർജി ബഹു.മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി N.V രാജു 2023 ഓഗസ്റ്റ് 26ന് തള്ളിയിരുന്നു.
മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ തള്ളിയ ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാരൻ ഗിരീഷ് ബാബു അഡ്വ. B.A.ആളൂർ മുഖേന ബഹു. കേരള ഹൈക്കോടതിയിൽ ക്രിമിനൽ റിവ്യൂ പെറ്റീഷൻ ഹർജി ഫയൽ ചെയ്തത്.
ഗിരീഷ് ബാബു ഫയൽ ചെയ്ത ക്രിമിനൽ.റിവ്യൂ പെറ്റീഷൻ 890/2023 നമ്പർ ഹർജിയാണ് തിങ്കളാഴ്ച്ച (11/09/2023ന് ) Hon.ജസ്റ്റിസ് N. നാഗരേഷ് സാറിന്റെ സിംഗിൾ ബെഞ്ചിൽ പരിഗണിക്കുന്നത്.