കോട്ടയം:ഹൈവേ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച്ഈ കഴിഞ്ഞ ദിവസങ്ങളിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഈ ഭാഗങ്ങളിൽ റോഡ് ടാർ ചെയ്തു വൃത്തിയാക്കിയത് .
സ്ഥിരം പൈപ്പ് പൊട്ടുന്ന ഈ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി എന്തെങ്കിലും പ്രവർത്തികൾ ചെയ്തു താൽക്കാലികമായി പൈപ്പ് നന്നാക്കി പോകാറാണ് പതിവ്. വാട്ടർ അതോറിറ്റിയിലെ കോൺട്രാക്ടർമാരെ സഹായിക്കാനാണ് ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്. ഇതുമൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഇനിയുള്ള ദിവസങ്ങളിലും ആ നിലയിൽ തന്നെയായിരിക്കും എന്ന് നാട്ടുകാർ പറഞ്ഞു.
അഴിമതിക്ക് കുടപിടിക്കുകയും മറ്റ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെജോലിക്ക്തടസ്സപ്പെടുത്തുകയുംചെയ്യുന്ന ഈ പ്രവർത്തി അവസാനിപ്പിക്കണം എന്ന് വ്യാപാരികളും ആവശ്യപ്പെട്ടു.