സിപിഐ എം നേതാക്കളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങള്‍, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ വിവിധയിടങ്ങളില്‍ സന്ദർശനത്തിന് നേതൃത്വം നല്‍കും.














































































