ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ.
മുഖ്യസൂത്രധാരകരായ രണ്ട് എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായത്.
എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റായ മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് തെക്കേവെളിയിൽ ഷാജി, 4ാം വാർഡ് പൊന്നാട് പുന്നയ്ക്കൽ വീട്ടിൽ നഹാസ് എന്നിവരെയാണ് പിടികൂടിയത്.
ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം 18 ആയി.
പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.