തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് പിഞ്ചുകുട്ടികളും ആയി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നു പീടിക സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര, നാലര വയസ്സുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
