കോട്ടയം: കോട്ടയം ഫിലിം സൊസൈറ്റിയുടെയും ജോണിന്റെ കലാലയമായ സിഎംഎസ് കോളേജിന്റെയും അഭിമുഖത്തിൽ മെയ് 30 ന് നടക്കുന്ന സ്മൃതി ദിനത്തിൽ സിനിമ അറിയാൻ ചലച്ചിത്ര ശില്പശാലയും ഉണ്ടാവും.
അന്ന് രാവിലെ 10ന് സി എം എസ് കോളേജ് തീയറ്ററിൽ നടക്കുന്ന യോഗത്തിൽ ജോണിന്റെ "അമ്മ അറിയാൻ" നായകനും, പ്രശസ്ത നടനും, തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു ജോൺ എബ്രഹാം സ്മൃതി പ്രഭാഷണം നിർവഹിക്കും.തുടർന്ന് സി. ശരത് ചന്ദ്രൻ സംവിധാനം ചെയ്ത "യുവർസ് ട്രൂലി ജോൺ"എന്ന ഡോക്യുമെന്ററി ചിത്ര പ്രദർശിപ്പിക്കും.
12 മണി മുതൽ ചലച്ചിത്ര കലാസംവിധാനം, ശബദരൂപകൽപന,ചായഗ്രഹണം എന്നീ വിഷയങ്ങളിൽ ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, സൗണ്ട് ഡിസൈനർ അരുൺ വർമ്മ, ഛായാഗ്രഹക ഫൗസി ഫാത്തിമ എന്നിവർ ശില്പശാലനയിക്കും. പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6282119376 എന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണം വൈകുന്നേരം 4.30 ന് "അമ്മ അറിയാൻ" പ്രദർശിപ്പിക്കും.
പ്രോഗ്രാം
ജോൺ എബ്രഹാം സ്മൃതി
30/5/25
സി എം എസ് കോളേജ് തിയേറ്റർ
10am
അമുഖ പ്രസംഗം- ശ്രീ ജയരാജ്
(പ്രസിഡന്റ്, കോട്ടയം ഫിലിം സൊസൈറ്റി)
അധ്യക്ഷ- ഡോ. അഞ്ജു ശോശൻ ജോർജ്
(പ്രിൻസിപ്പൽ, സി എം എസ് കോളേജ്)
ജോൺ എബ്രഹാം സ്മൃതി ഉദ്ഘാടനം, സ്മൃതി പ്രഭാഷണം- ശ്രീ ജോയ് മാത്യു (നടൻ, തിരക്കഥ കൃത്, സംവിധായകൻ)
ജോൺ ഓർമ്മ പങ്ക് വയ്ക്കൽ- ശാന്താ മേരി ചെറിയാൻ (ജോണിന്റെ സഹോദരി)
നന്ദി- ശ്രീ പ്രദീപ് നായർ
(സെക്രട്ടറി, കോട്ടയം ഫിലിം സൊസൈറ്റി)
11.30am
Screening of ഡോക്യൂമെന്ററി
"Yours Truly John"
Directed by Late C. ശരത് ചന്ദ്രൻ