തൃശൂർ : ഇൻസ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. തൃശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് കൃഷ്ണപ്രിയയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകൾ ചെയ്തതാണ് കൃഷ്ണപ്രിയ ശ്രദ്ധ നേടിയത്.