സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്നു മുതൽ റേഷൻകടകൾ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറന്നുപ്രവർത്തിക്കണമെന്നാണ് നിർദേശം. ഉച്ചയ്ക്ക് ശേഷം നാല് മണി മുതൽ വൈകിട്ട് ഏഴുവരെയും പ്രവർത്തിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
