ഓസ്ട്രേലിയൻ പാർലമെന്റ് കമ്മിറ്റിയാണ് ഇന്ത്യൻ സിനിമ ലോകത്തെ അതുല്യ പ്രതിഭയായ നടൻ മമ്മൂട്ടിക്ക് ആദരം അർപ്പിച്ച് രാജ്യത്ത് സ്റ്റാമ്പ് പുറത്തിറക്കിയത്.
10,000 വ്യക്തിഗത സ്റ്റാമ്പുകളുടെ ലോഞ്ചിംങാണ് നടന്നത്.
ഓസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിലുമായി സഹകരിച്ചു കൊണ്ട് പാർലമെന്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിയിരുന്നു സ്റ്റാമ്പ് പുറത്തിറക്കിയത്.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് 'പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ'.















































































