കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനവിരുദ്ധ ബഡ്ജറ്റിനും നികുതികൊള്ളയ്ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പന്തം കൊളുത്തി പ്രതിഷേധിക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും, വെകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗത്തിലാണ് തീരുമാനം.
