58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ഇറ്റലിയില്‍ വച്ചായിരുന്നു അന്ത്യം.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസണ്‍ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു.
സ്കോട്ട് ബക്സ്റ്റണ് എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസണ്‍ ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. 1998-ല്‍ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന സ്റ്റീവൻസണ്‍, 2011-ല്‍ പുറത്തിറങ്ങിയ മാര്‍വല്‍ ചിത്രമായ തോറില്‍ വോള്‍സ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.