തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കൊടുങ്ങല്ലൂർ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലാണ് സംഭവം.വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ
കോളജിലേക്ക് റഫർ ചെയ്തു.ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ
ദയാലാൽ യുവതിയുടെ ബന്ധുവെന്ന വ്യാജേന ആംബുലൻസിൽ കയറി. ആംബുലൻസിൽ വെച്ചും, പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷവും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു.പെൺകുട്ടിക്ക്
ബോധം വീണ്ടെടുത്തപ്പോൾ, പീഡിപ്പിക്കാൻ ശ്രമിച്ച വിവരം നഴ്സിനെ
അറിയിച്ചു.തുടർന്ന് നഴ്സ് വിവരം മെഡിക്കൽ കോളജ് പൊലീസ് അധികൃതരെ അറിയിച്ചു.
ഇതിനിടെ പ്രതി ദയാലാൽ ഇവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെ
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.