കോട്ടയം: സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പിങ്‌ളർ, മൈക്രോ സ്പിങ്‌ളർ, റെയിൻഗൺ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർ.കെ.വി.വൈ.-പി.ഡി.എം.സി പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റുളള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ചു ഹെക്ടർ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. സൂക്ഷ്മ ജലസേചനം ചെയ്യുന്നതിന് വിളകൾ തമ്മിലുളള അകലവും സ്ഥലവിസ്തൃതിയും കണക്കിലെടുത്തു നിശ്ചിത ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, തൻവർഷം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷാഫോറം കോട്ടയം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2561585, 8547700263, 9446979425.