ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്‌സ് അടങ്ങിയ ബാഗ് കൊണ്ട് സാത്വിക നാഗശ്രീ എന്ന വിദ്യാർഥിയുടെ തലക്കടിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ക്ലാസിൽ സാത്വിക മോശമായി പെരുമാറിയെന്ന് ആരോപിച്ചതാണ് സലീമ തല്ലിയതെന്ന് പോലീസ് പറയുന്നു. അതേ സ്കൂളിൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്റെ ഗൗരവം മനസിലായില്ല. സാത്വികക്ക് പിന്നീട് കടുത്ത തലവേദനയും തലകറക്കലും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടർന്ന് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല.















































































