കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശത്തുനിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന എയർ സുവിധ ഫോം നിബന്ധന ഇന്നുമുതൽ ആരോഗ്യമന്ത്രാലയം നിർത്തലാക്കി. വാക്സിനേഷന്റെയും കോവിഡ് പരിശോധനയുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സുവിധ ഫോം പോർട്ടലിൽ നൽകണം എന്നായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപനം കുറഞ്ഞതും വാക്സിനേഷൻ സാർവത്രികമായതും മുൻനിർത്തിയാണ് തീരുമാനം.
