അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി.നായർക്ക് പുല്ലാട് ഗവണ്മെന്റ് ഹൈസ്കൂളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു മന്ത്രി വി എൻ വാസവൻ.
രഞ്ജിതയുടെ പുല്ലാടുള്ള വീട്ടിലെത്തി കുട്ടികളെയും, കുടുംബാംഗങ്ങളെയും നേരിൽ കണ്ട് കുഞ്ഞുമക്കൾക്കൊപ്പം ഒരു നാടും,സംസ്ഥാന സർക്കാരും ഒന്നാകെ കൂടെയുണ്ട് എന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും കുടുംബത്തിന് എത്രയും വേഗം ലഭ്യമാക്കും അദ്ദേഹം പറഞ്ഞു.