ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന കൊമ്പനെയാണ് പാപ്പാൻ മർദ്ദിച്ചത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു മർദ്ദനം.
വടിക്കോൽ ഉപയോഗിച്ചുകൊണ്ട് തുടർച്ചയായി ശക്തമായി ആനയെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂന്ന് ആനകളാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ കാലിൻ പ്രശ്നമുള്ള ഗജേന്ദ്ര എന്ന പേരുള്ള ആന നടക്കുന്നതിൻറെ ദൃശ്യം മറ്റ് രണ്ട് ആനകളെയും മർദ്ദിക്കുന്നതിൻറെ ദൃശ്യങ്ങളും കൂട്ടിച്ചേർത്താണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.