കോതമംഗലം ചേലാട് സ്വദേശി ഷിബിൻ(25)ആണ് മരിച്ചത്. കരടിപ്പാറ വ്യൂ പോയിന്റിൽ ഷിബിൻ ഉൾപ്പടെ 17 പേരാണ് ഇവിടെ എത്തിയത്.
കരടിപ്പാറയ്ക്ക് സമീപമുള്ള മലയിൽ ടെന്റടിച്ച് കഴിയുകയായിരുന്നു സംഘം. അടുത്തുള്ള മലയിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ ഷിബിൻ കാല് വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.