തായ്‌വാൻ പൗരന്മാരുടെ നിർബന്ധിത സൈനിക സേവനം നാല് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി. തായ്‌വാൻ പ്രസിഡൻറ് സായ് ഇംഗ്-വെൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയിൽ നിന്ന് രാജ്യത്തിന് ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. ചൈനയിൽ നിന്നുള്ള വർദ്ധിച്ചു വരുന്ന ഭീഷണിയെ നേരിടാൻ തായ്‌വാൻ തയ്യാറെടുക്കുന്നതായി പ്രസിഡൻറ് അറിയിച്ചു. തായ്‌വാൻ തങ്ങളുടേത് സ്വയംഭരണ പ്രദേശം എന്നാണ് അവകാശപ്പെടുന്നത് എന്നാൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് എന്നാണ് ചൈനയുടെ വാദം. ഇപ്പോഴത്തെ നാലുമാസത്തെ സൈനിക സേവനം വേഗതയേറിയതും മാറിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യം നേരിടാൻ പര്യാപ്തമല്ലെന്ന് പ്രസിഡൻറ് കൂട്ടിച്ചേർത്തു.
