പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനുംഒരുചെവിയുണ്ടായിരുന്നില്ല. ഈ തെളിവ് ഉള്‍പ്പെടെയാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന് സുഹൃത്തിന്റെ സ്ഥിരീകരണം.
മൃതദേഹം കണ്ടെത്തിയ പറമ്ബിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ മാസം 25നാണ് ആത്മഹത്യ ചെയ്തത്. ശിവരാമന്റെ മുറിയില്‍ നിന്ന് രക്തക്കറ പുരണ്ട കമ്ബിപ്പാരയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ച പ്രതീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇരുവരുംതമ്മിലുണ്ടായതര്ക്കത്തിനൊടുവില് ശിവരാമൻ പ്രതീഷിനെ കൊന്നതാകാമെന്ന് പൊലീസ് സംശയിക്കുന്നു.