രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ വരാൻ തടസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. സണ്ണി ജോസഫിനും അടൂർ പ്രകാശിനും ഹസനും പിന്നാലെയാണ് കെ. മുരളീധരൻ്റെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണത്തെ ജനങ്ങൾ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ഇതുവരെ എഴുതി തന്ന പരാതി എത്തിയിട്ടില്ല. മറ്റ് നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. വ്യക്തമായ നയം പാർട്ടി സ്വീകരിച്ചിട്ടുണ്ട്. സർക്കാർ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.












































































