കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ വച്ചു നടത്തിയ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തും. ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരുക്കേറ്റത്.പരുക്കേറ്റവരും നിരീക്ഷണത്തിൽ തുടരുകയാണ്.
