റാന്നി നാറാണംമൂഴി മൂക്കത്ത് വീട് കുത്തി തുറന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് ആർ. രഘുനാഥിൻ്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം നടന്നത്.
വീട് പൂട്ടി കുടുംബം ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുന്നിലെ പ്രധാന വാതിൽ കമ്പിപോലുള്ള വസ്‌തു ഉപയോഗിച്ച് തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന ആദർശിൻ്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളും രണ്ട് നിലവിളക്കും ഒരു ആറന്മുള കണ്ണാടിയുമാണ് മോഷണം പോയിരിക്കുന്നത്.