1995-ലെ ശിവഗിരി മഠത്തിലെ പോലീസ് നടപടി വ്യക്തമാക്കുന്ന 407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ, പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്നതാണ്. റിപ്പോർട്ട്, നേരത്തെ തന്നെ നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമായിരുന്നു
ശിവഗിരിയിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്നും, സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്‌തെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുമുണ്ട്.