മുമ്പ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീയിട്ടയാളാണ് കസ്റ്റഡിയിലുള്ളത്.
ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിൽ നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്തെ കോച്ചിലാണ് പുലർച്ചെ 1.27 ന് തീപിടിച്ചത്.
ഫയർഫോഴ്സെത്തിതീഅണക്കുമ്പോഴേക്കും ഒരു ബോഗി പൂർണ്ണമായി കത്തിനശിച്ചു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം തീവണ്ടിയ്ക്ക് തീവച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.