ശബരിമല ഉത്സവത്തിനായി മാർച്ച് 22ന് വൈകുന്നേരം അഞ്ചു മണിക്ക് നട തുറക്കും. മാർച്ച് 23 ന് കൊടിയേറ്റോടെ ഉത്സവത്തിന് ആചാരപരമായി തുടക്കമാകും.
പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും.
മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.
മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും.














































































