പാലക്കാട് നെന്മാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി.
ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്തിലെഅസി.സെക്രട്ടറിയായിരുന്ന സുബൈര്‍ അലിയെ കാണാതായത്. ഓഫീസില്‍ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്.
കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു.
കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നെന്മാറ പൊലീസില്‍ പരാതി നല്കി.