വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം.
