വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരേ പോലീസ് കേസെടുത്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ട സ്കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെൻ്റ് ഡിപ്ലോമ കോഴ്കൾ പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതിനൽകിയത്. കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.
ചൈതന്യാനന്ദ സരസ്വതി മോശം ഭാഷ ഉപയോഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നുമാണ് വിദ്യാർഥിനികളുടെ പരാതി.