നിയമനടപടിയെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും എ.സി മൊയ്തീൻ ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ് പാർട്ടി നിർേദശം. പൊതു അവധി ആയതിനാൽ നികുതി രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചു.












































































