കൊച്ചി: ഫിസിയോ തെറാപ്പിസ്‌റ്റുകളും ഒക്യുപ്പേഷണല്‍ തെറാപ്പിസ്‌റ്റുകളും ഡോക്‌ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്നു ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ യോഗ്യത ഇല്ലാത്തവര്‍ ഡോക്‌ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു നിര്‍ദ്ദേശിച്ച കോടതി, ഫിസിയോ തെറാപ്പിസ്‌റ്റുകള്‍ ഡോക്‌ടര്‍ എന്ന വിശേഷണം നീക്കണമെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരത്തെ പുറത്തിറക്കിയ ഉത്തരവു ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ഡോക്‌ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് 1916ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി നിയമത്തിലെ വ്യവസ്‌ഥകളുടെ ലംഘനമാണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.












































































