റിയാദ്: ജിദ്ദയില്‍ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകള്‍ ഇവയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെല്‍ഫെയർ വിംഗ് കണ്‍വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ നടന്നുവരുന്നു.