കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ചുള്ള രഥോത്സവം ഇന്ന് നടക്കും.വൈകിട്ട് 4ന് കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും. രഥഘോഷ യാത്ര തിരുനക്കര ടെംപിൾ കോർണർ വഴി ശീമാട്ടി റൗണ്ടാന ചുറ്റി സെൻട്രൽ ജംഗ്ഷനിൽ എത്തും.തുടർന്ന് ടിബി റോഡ് വഴി കോടിമത ധർമശാസ്താ ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പുളിമൂട് ജംക്ഷൻ, ഗാന്ധിസ്ക്വയർ വഴി തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് നടക്കും.














































































