ഒക്ടോബർ 20 തിങ്കളാഴ്ച്ച മുതൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും ഒപി നിർത്തിവെച്ചു സമരം ചെയ്യുമെന്ന് കെജിഎംസിറ്റിഎ. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് സമരം നടത്തി വരുന്നത്.












































































