ചെന്നൈ: കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ്പങ്കുവച്ചത്.
റജുകോടിയേരിക്കൊപ്പംഅപ്പോളോആശുപത്രിയിൽ തന്നെ തുടരുകയാണ് . നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.