ഇത്തരം ആചാരങ്ങൾ നിത്യേനയെന്നോണം മനുഷ്യജീവനുകൾ കവരുന്ന ദുരന്തങ്ങൾക്ക് വഴിവെക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി അന്ധവിശ്വാസങ്ങളും അപകടകാരികളുമായ ആചാരങ്ങളും ഉപേക്ഷിക്കണമെന്ന് സന്ദേശം ശ്രീനാരയാണഗുരു നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ സന്ദേശത്തെ സമൂഹം ഗൗരവത്തോടെ ഉൾക്കൊള്ളേണ്ട സമയം ഇതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പൊതു ആഘോഷങ്ങളിലും ഉത്സവങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും, ജീവഹാനിക്ക് ഇടയാക്കുന്ന രീതികൾക്ക് സമൂഹം തന്നെ വിരാമമിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












































































